കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസിയെ ഇത്തവണ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള ഫേവറിറ്റുകളിൽ ഒന്നായാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്. എന്നാൽ ചെൽസി പ്രീമിയർ ലീഗ് നേടാം ഫേവറിറ്റ്സ് അല്ല എന്ന് ചെൽസി പരിശീലകൻ ടൂഹൽ പറയുന്നു. ചെൽസി പ്രീമിയർ ലീഗിന് നാലാമത്തെ ഫേവറിറ്റുകൾ മാത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവരാണ് ചെൽസിയേക്കാൾ വലിയ ഫേവറിറ്റുകൾ എന്ന് ടൂഹൽ പറയുന്നു.
കഴിഞ്ഞ സീസണിൽ ചെൽസിക്ക് മുന്നിൽ ഫിനിഷ് ചെയ്ത ടീമുകളാണ് ഈ മൂന്ന് ടീമുകളും, അതുകൊണ്ട് തന്നെ ഇവരുമായുള്ള ഗ്യാപ്പ് കുറക്കുക ആണ് ഈ സീസണിലെ ലക്ഷ്യം. ടൂഹൽ പറയുന്നു. പ്രീമിയർ ലീഗ് ഏറെ കടുപ്പമുള്ള ലീഗാണെന്നും അദ്ദേഹം പറഞ്ഞു. ചെൽസി ഏതു ടൂർണമെന്റിന് ഇറങ്ങുമ്പോഴും അവിടെ ഒന്നാമത് ആകണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി പ്രവർത്തിക്കും എന്നും ടൂഹൽ പറഞ്ഞു. ഇന്നലെ സീസണിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ചെൽസി പരാജയപ്പെടുത്തിയിരുന്നു.