പരിഹാരങ്ങൾ ഇല്ല, സമനിലയിൽ സമാധാനം കണ്ടെത്തി ലിവർപൂളും ചെൽസിയും

Picsart 23 01 21 19 41 56 717

ലിവർപൂളിനും ചെൽസിക്കും വിജയത്തിന്റെ മധുരം നുകരാൻ ആവാത്ത ഒരു രാത്രി കൂടെ. ഇന്ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ ആണ് പിരിഞ്ഞത്.

ഇന്ന് ആൻഫീൽഡിൽ വമ്പന്മാരുടെ പോരാട്ടം ആയിരുന്നു. ഈ സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ലിവർപൂളും ചെൽസിയും നേർക്കുനേർ വന്നപ്പോൾ അത്ര ആവേശകരമായ മത്സരമല്ല കാണാൻ ആയത്. ആദ്യ പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത് ചെൽസി ആയിരുന്നു. ലിവർപൂൾ ഡിഫൻസ് പലപ്പോഴും പ്രതിരോധത്തിൽ ആകുന്നത് കാണാൻ ആയി. രണ്ടാം പകുതിയിൽ ആണ് ലിവർപൂൾ പതിയെ കളിയിലേക്ക് വന്നത്. അപ്പോഴും വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ ലിവർപൂളിനായില്ല.

Picsart 23 01 21 19 42 06 438

രണ്ടാം പകുതിയിൽ ചെൽസി അവരുടെ പുതിയ സൈനിംഗ് ആയ മിഹാലോ മദ്രകിനെ കളത്തിൽ എത്തിച്ചു. ഇത് ചെൽസൊയുടെ അറ്റാക്കുകൾക്ക് വേഗത നൽകി. മദ്രൈക് ലിവർപൂൾ ഡിഫൻസിന് വലിയ തലവേദന ആവുകയും ചെയ്തു. അപ്പോഴും ഗോൾ അകന്നു നിന്നു.

ഈ സമനിലയോടെ ലിവർപൂൾ 29 പോയിന്റുമായി എട്ടാം സ്ഥാനത്തും ചെൽസി 29 പോയിന്റുമായി പത്താമതും നിൽക്കുകയാണ്.