2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഐ സി സി, 6 ടീം കളിക്കുന്ന ടൂർണമെന്റ് വേണം എന്ന് ഐ സി സി

Kohlipak

2028-ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനായുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ശ്രമം തുടരുന്നു. നേരത്തെയും ശ്രമിച്ചു എങ്കിലും ക്രിക്കറ്റ് ഒളിമ്പിക്സിൽ ഇതുവരെ എത്തിയിരുന്നില്ല. 2028ലെ ഗെയിംസിൽ ആറ് ടീമുകളുടെ ട്വന്റി 20 ഫോർമാറ്റ് ഉൾപ്പെടുത്തണം എന്നാണ് ഐസിസി നിർദ്ദേശം. ടി20 ഫോർമാറ്റ് ഒളിമ്പിക്‌സിന് അനുയോജ്യമാണെന്ന് ഐ സി സി വിശ്വസിക്കപ്പെടുന്നു.

ക്രിക്കറ്റ്

ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഒക്ടോബറിൽ ആകും അന്തിമ തീരുമാനമെടുക്കുക. കായികരംഗത്തെ ജനപ്രീതി, നിർദിഷ്ട ഫോർമാറ്റിന്റെ സാധ്യത, ഒളിമ്പിക്‌സിൽ മൊത്തത്തിലുള്ള സ്വാധീനം തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഒളിമ്പിക് കമ്മിറ്റി തീരുമാനം എടുക്കുക. ക്രിക്കറ്റിനെ ഉൾപ്പെടുത്തിയാൽ അത് ഇന്ത്യക്ക് ഒരു മെഡൽ സാധ്യത ആകും.