ക്ളോപ്പിന്റെ തട്ടകത്തിലേക്ക് ഇന്ന് ടൂഷലിന്റെ പടയെത്തുന്നു, പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടം

20210828 141935

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടത്തിൽ ലിവർപൂളും ചെൽസിയും നേർക്കുനേർ. ആദ്യത്തെ 2 മത്സരങ്ങളും ജയിച്ച ഇരു ടീമുകളും ഇന്ന് ജയിച്ചു കിരീട പോരാട്ടത്തിൽ തങ്ങളുടെ കരുത്ത് പ്രകടിപികനാവും ശ്രമിക്കുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ലിവർപൂളിന്റെ തട്ടകത്തിൽ കിക്കോഫ്.

തന്ത്രങ്ങൾക്ക് പേരുകേട്ട, കഴിവ് തെളിയിച്ച 2 ജർമ്മൻ പരിശീലകരുടെ പോരാട്ടം കൂടിയാകും ഇന്നത്തേത്. കരുത്ത് ഏറെയുള്ള പ്രതിരോധവും ലിവർപൂളിന്റെ അതിശക്തമായ പ്രതിരോധവും തമ്മിലാകും ഇന്നത്തെ പോരാട്ടം. പക്ഷെ ലുകാകുവിന്റെ വരവോടെ ചെൽസിയുടെ ആക്രമണവും ശക്തമാണ്. ചെൽസി നിരയിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യത ഇല്ല എങ്കിലും ലുക്കാകുവിന് ഒപ്പം വെർണർ ആക്രമണ നിരയിൽ എത്താൻ സാധ്യത ഉണ്ട്. ലിവർപൂൾ നിരയിൽ ഫാബിഞ്ഞോ കളിക്കാൻ സാധ്യത ഇല്ല.

 

Previous articleകേരളത്തിന്റെ വി പി സുഹൈർ നോർത്ത് ഈസ്റ്റിൽ തുടരും
Next articleലാലിഗയിലും പ്രീമിയർ ലീഗിലും തിളങ്ങിയ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക്