കേരളത്തിന്റെ വി പി സുഹൈർ നോർത്ത് ഈസ്റ്റിൽ തുടരും

Img 20210828 124942

നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റ നിരയിൽ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ ക്ലബിൽ തന്നെ തുടരും. താരം ക്ലബിൽ കരാർ പുതുക്കിയതായി ക്ലബ് തന്നെ അറിയിച്ചു. ഒരു വർഷത്തേക്കാണ് പുതിയ കരാർ. കഴിഞ്ഞ സീസൺ തുടക്കത്തിൽ മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. ഐ എസ് എല്ലിലെ ആദ്യ സീസൺ ആയിരുന്നിട്ട് കൂടെ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ താരത്തിനായി.

നോർത്ത് ഈസ്റ്റിനു വേണ്ടി നിർണായക ഗോളുകൾ നേടിയും ഗോളുകൾ ഒരുക്കിയും സുഹൈർ സീസണിൽ താരമായി. 19 മത്സരങ്ങൾ കളിച്ച സുഹൈർ നോർത്ത് ഈസ്റ്റിനു വേണ്ടി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. നോർത്ത് ഈസ്റ്റിനെ ഐ എസ് എൽ പ്ലേ ഓഫിൽ എത്തിക്കാനും താരത്തിനായി.

മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിൽ സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleചരിത്രത്തിനരികെ ഭവിന, ചൈനീസ് താരത്തെ പരാജയപ്പെടുത്തി ഫൈനലിലേക്ക്
Next articleക്ളോപ്പിന്റെ തട്ടകത്തിലേക്ക് ഇന്ന് ടൂഷലിന്റെ പടയെത്തുന്നു, പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടം