ചെൽസി അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. വ്യത്യസ്തമായ ജേഴ്സി ആണ് ചെലി പുറത്തിറക്കിയിരിക്കുന്നത്. ഇതിന് സമ്മിശ്ര പ്രതികരണമാണ് ആരാധകർക്ക് ഇടയിൽ നിന്ന് ലഭിക്കുന്നത് പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. പതിവ് നീല നിറത്തിൽ തന്നെയാണ് ജേഴ്സി. എഫ് എ കപ്പിൽ ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ചെൽസി ആദ്യമായി ഈ ജേഴ്സി അണിയും. വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഈ ജേഴ്സിയിൽ ആകും ചെൽസി ഇറങ്ങുക. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.