അഫ്ഗാന്‍ ലെഗ് സ്പിന്നറിന് കെന്റില്‍ കരാര്‍

Qaisahmad

അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ കൈസ് അഹമ്മദിന് കെന്റില്‍ കരാര്‍. താരം ടീമിനൊപ്പം ടി20 ബ്ലാസ്റ്റില്‍ ആവും കളിക്കുക. ഇത് കൂടാതെ രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലും താരത്തിന്റെ സേവനം കെന്റിന് ലഭിയ്ക്കും. ലോകത്തിലെ വിവിധ ടി20 ലീഗുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് കൈസ് അഹമ്മദ്.

ബിഗ് ബാഷ്, ലങ്ക പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നിവയ്ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും താരം കളിച്ചിട്ടുണ്ട്. 67 ടി20 മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ദി ഹണ്ട്രെഡില്‍ വെല്‍ഷ് ഫയറിന് വേണ്ടി കളിക്കാനിരിക്കുകയാണ് താരം.

Previous articleചെൽസിയുടെ പുതിയ ഹോം ജേഴ്സി എത്തി
Next articleഇന്ന് റയൽ മാഡ്രിഡ് വീണ്ടും ഇറങ്ങും, പരാജയപ്പെട്ടാൽ കിരീടം മറക്കാം