
- Advertisement -
ലണ്ടൻ ഡെർബിയിൽ സമനില വിടാതെ ചെൽസിയും ടോട്ടൻഹാമും. ഇന്ന് ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. മൗറിനോയുടെ പ്രതിരോധ തന്ത്രം കണ്ട മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചതോടെ ടോട്ടൻഹാം ലിവർപൂളിനെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ചെൽസി താരം ടാമി അബ്രഹാമിന് രണ്ടാം പകുതിയിൽ 3 അവസരങ്ങൾ ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ടോട്ടൻഹാം ഗോൾ പോസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹ്യൂഗോ ലോറിസിന്റെ പ്രകടനം മേസൺ മൗണ്ടിനും ഒളിവിയർ ജിറൂദിനും ഗോൾ നിഷേധിക്കുകയും ചെയ്തു. സീസണിൽ ആദ്യമായാണ് മൗറിനോയുടെ ടോട്ടൻഹാം എവേ ഗ്രൗണ്ടിൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത്.
Advertisement