ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു, വോൾവ്‌സിനോടും തോൽവി

Staff Reporter

പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ വോൾവ്‌സിനോടും തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകളായിരുന്നു ആഴ്‌സണലിന്റെ തോൽവി. വോൾവിസ്‌നോട് തോറ്റ ആഴ്‌സണൽ പ്രീമിയർ ലീഗിൽ 14 സ്ഥാനത്താണ്. 1979ന് ശേഷം ആദ്യമായാണ് വോൾവ്‌സ് ആഴ്‌സണലിന്റെ ഗ്രൗണ്ടിൽ ജയം സ്വന്തമാക്കുന്നത്.

മത്സരത്തിന്റെ ആദ്യ പെഡ്രോ നെറ്റോയിലൂടെ വോൾവ്സ് മുൻപിലെത്തി. എന്നാൽ വോൾവ്‌സിന്റെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വില്യന്റെ കോർണറിൽ നിന്ന് ഗബ്രിയേലിലൂടെ ആഴ്‌സണൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഡാനിയൽ പോഡെൻസിലൂടെ വോൾവ്‌സ് മത്സരത്തിലെ വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിനിടെ ആഴ്‌സണൽ താരം ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ വോൾവ്‌സ് താരം റൗൾ ജിംനാസ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വോൾവ്‌സിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു.