മറഡോണയുടെ ഓർമയിൽ ഒസാസുനയെ തോൽപ്പിച്ച് ബാഴ്‌സലോണ

Barcelona Messi Greizman
- Advertisement -

മറഡോണയുടെ ഓർമ്മകൾ തിങ്ങിനിറഞ്ഞ മത്സരത്തിൽ ഒസാസുനയെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. സൂപ്പർ താരങ്ങൾ എല്ലാം ഗോളടിച്ച മത്സരത്തിൽ ബാഴ്‌സലോണക്ക് കാര്യങ്ങൾ എല്ലാം വളരെ എളുപ്പമായിരുന്നു. ലാ ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെ മികച്ച ജയം നേടാനായത് പരീശിലകൻ റൊണാൾഡോ കോമാന് ആശ്വാസമാവും.

ബാഴ്‌സലോണക്ക് വേണ്ടി ആദ്യ പകുതിയിൽ ബ്രയിത്വൈറ്റ് ആണ് ഗോളടി തുടങ്ങിയത്. പകുതി അവസാനിക്കുന്നതിന് മുൻപ് ഗ്രീസ്മാൻ ബാഴ്‌സലോണയുടെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് രണ്ടാം പകുതിയിൽ കൗട്ടീഞ്ഞോയും മെസ്സിയും ഗോളുകളടിച്ച് ബാഴ്‌സലോണയുടെ ജയം ഉറപ്പിക്കുകയായിരുന്നു.ഡീഗോ മറഡോണയുടെ ക്ലബ്ബായിരുന്ന ന്യൂ വെൽ ഓൾഡ് ബോയ്സ് ഷർട്ട് വെളിപ്പെടുത്തി മെസ്സി തന്റെ ഗോൾ ആഘോഷിക്കുകയും ചെയ്തു.

Advertisement