
- Advertisement -
പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ തോൽവിക്ക് പിന്നാലെ ആസ്റ്റൺവില്ലയോടും സമനില വഴങ്ങി ചെൽസി. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ആഴ്സണലിനെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റങ്ങളുമായി ഇറങ്ങിയ ചെൽസി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മികച്ച രീതിയിൽ കളിച്ച ആസ്റ്റൺവില്ല ചെൽസിയെ സമനിലയിൽ കുടുക്കുകയായിരുന്നു.
ആദ്യ പകുതിയിൽ സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയ ജിറൂദ് ആണ് മത്സരത്തിൽ ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ എൽ ഖാസിയിലൂടെ ആസ്റ്റൺ വില്ല സമനില പിടിക്കുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല. സമനിലയോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് എത്താനും ആസ്റ്റൺവില്ലക്കായി.
Advertisement