ബോൺമൗത്തിനോട് സമനില വഴങ്ങി ചെൽസി

Wasim Akram

Picsart 23 09 17 20 45 38 271
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോൺമൗത്തിനോട് ഗോൾ രഹിത സമനില വഴങ്ങി ചെൽസി. മത്സരത്തിൽ പന്ത് കൈവശം വെച്ചത് ചെൽസി ആയിരുന്നു. എന്നാൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യത പാലിച്ചു. രണ്ടു തവണ ചെൽസി ശ്രമങ്ങൾ ബാറിൽ ഇടിച്ചും മടങ്ങി.

ചെൽസി

സ്റ്റെർലിങ് അടിച്ച ഫ്രീകിക്ക് ഗോൾ ആവാതിരുന്നത് ചെൽസി നിർഭാഗ്യം ആയി. ഇടക്ക് കോൾവിൽ ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി. ഇരു ഗോൾ കീപ്പർമാരും മികച്ച പ്രകടനം കൂടി പുറത്ത് എടുത്തതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഇടക്ക് ഗാലഗറിന്റെ ഷോട്ടിൽ നിന്നു ഉഗ്രൻ സേവ് ആണ് നെറ്റോ നടത്തിയത്. നിലവിൽ ലീഗിൽ 5 കളികളിൽ നിന്നു 5 പോയിന്റും ആയി ചെൽസി 14 സ്ഥാനത്ത് ആണ്.