ഓസ്‌ട്രേലിയക്ക് എതിരെ സമനിലയുമായി അമേരിക്ക ക്വാർട്ടറിൽ

20210727 170100

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സമനിലയുമായി അമേരിക്ക ഒളിമ്പിക് വനിതാ ഫുട്‌ബോൾ ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ ഓസ്ട്രേലിയയോട് ഗോൾരഹിത സമനില ആണ് അമേരിക്ക നേടിയത്. ഇരു ടീമുകളും ഇന്ന് അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ അത്ര നല്ല പ്രകടനം അല്ല അമേരിക്ക നടത്തിയത്. സ്വീഡനോട് വലിയ പരാജയം നേരിട്ട അമേരിക്ക ന്യൂസിൻഡിനെതിരെ മാത്രമാണ് വിജയം നേടിയത്. 4 പോയിന്റുമായാണ് അമേരിക്ക ക്വാർട്ടറിലേക്ക് കടക്കുന്നത്. 4 പോയിന്റ് തന്നെയുള്ള ഓസ്ട്രേലിയ മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ്. 9 പൊയ്ന്റുമായി സ്വീഡൻ ആണ് ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തത്.

Previous articleമുൻ ഫുൾഹാം ഗോൾ കീപ്പറെ സ്വന്തമാക്കാൻ ചെൽസി
Next articleടോബി സ്പർസ് വിട്ട് ഖത്തറിലേക്ക്