ഒന്നും ഫലിക്കുന്നില്ല!!! ചെൽസിക്ക് വീണ്ടും സമനില

Newsroom

കോടികൾ ഏറെ ചിലവാക്കിയിട്ടും ചെൽസിയിൽ നിന്ന് വിജയങ്ങൾ അകന്നു നിൽക്കുന്നു. ഇന്ന് ലണ്ടൺ ഡാർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ചെൽസിയെ തളച്ചത്. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു. ചെൽസിക്ക് ഇത് തുടർച്ചയായ മൂന്നാം സമനിലയാണ്. അവസാന 8 മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ചെൽസിക്ക് ഉള്ളത്.

Picsart 23 02 11 20 07 49 227

ഇന്ന് ആദ്യ പകുതിയിൽ ജാവോ ഫെലിക്സിന്റെ ഗോളിൽ ചെൽസി ആണ് ലീഡ് എടുത്തത്. 16ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഫെലിക്സിന്റെ ഗോൾ. ഇതിനു ശേഷം അധികം വൈകാതെ വെസ്റ്റ് ഹാം സമനില കണ്ടെത്തി. മുൻ ചെൽസി താരം എമേഴ്സൺ റോയൽ ആണ് സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ആയില്ല.

ഈ സമനിലയോടെ ചെൽസി 31 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്‌.