തിരിച്ചടികൾ മറികടക്കാൻ ചെൽസി ഇന്ന് ബോൺമൗത്തിൽ

Photo: Twitter/@premierleague
- Advertisement -

ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് ഏറ്റ കനത്ത പരാജയം മറക്കാൻ ചെൽസി ഇന്ന് പ്രീമിയർ ലീഗിൽ ഇറങ്ങും. ബോൺമൗത്തിന് എതിരെയാണ് ലംപാർഡിന്റെ ടീമിന് ഇന്നത്തെ മത്സരം. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് കിംകോഫ്. നിലവിൽ നാലാം സ്ഥാനത്ത് ആണെങ്കിലും യുണൈറ്റഡ് വെറും 3 പോയിന്റ് പിറകിൽ ഉണ്ട് എന്നത് അവർക്ക് വെല്ലുവിളിയാണ്.

പ്രധാന താരങ്ങളുടെ പരിക്കാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. സ്‌ട്രൈക്കർ ടാമി അബ്രഹാം പരിക്ക് പറ്റി പുറത്താണ്. കൂടാതെ കാന്റെയും ഇന്ന് കളിക്കില്ല എന്നുറപ്പാണ്. റൂബൻ ലോഫ്റ്റസ് ചീക്ക് ഇത്തവണയും ബെഞ്ചിലാകും. സ്പർസിന് എതിരെ തിളങ്ങിയ ജിറൂദ് തന്നെയാകും ഇന്ന് ചെൽസി ആക്രമണം നയിക്കുക. കെപ്പക്ക് ഇത്തവണയും അവസരം ലഭിക്കാൻ സാധ്യതയില്ല. റിലഗേഷൻ ഭീഷണി നേരിടുന്ന ബോൺമൗത്ത് നിലവിൽ 16 ആം സ്ഥാനത്താണ്. ബോൺമൗത് നിരയിലേക്ക് സ്റ്റീവ് കുക്ക്, ജെഫേഴ്സൻ ലേർമ എന്നിവർ തിരിച്ചെത്തിയേക്കും.

Advertisement