അവസാന സ്ഥാനകാരോടും തോറ്റു, ലെസ്റ്ററിന്റെ ടോപ്പ് 4 പ്രതീക്ഷകൾ ഭീഷണിയിൽ

- Advertisement -

ലെസ്റ്റർ സിറ്റിയുടെ മോശം ഫോമിന് മറ്റൊരു മത്സരം കൂടെ. പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാരായ നോർവിച് സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് അവർ തോൽവി വഴങ്ങിയത്. ഇതോടെ അവരുടെ ടോപ്പ് 4 പ്രതീക്ഷകൾ ഭീഷണിയിൽ ആയി. നിലവിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും ഇന്ന് ചെൽസി ജയിച്ചാൽ അവർ തമ്മിലെ പോയിന്റ് വ്യത്യാസം വെറും 3 പോയിന്റായി ചുരുങ്ങും.

കളിയിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അൻപതാം മിനുട്ടിൽ ഇഹെനാചോ ലെസ്റ്ററിനായി ഗോൾ നേടിയെങ്കിലും VAR ഗോൾ അനുവദിചില്ല. പക്ഷെ കളിയുടെ 70 ആം മിനുട്ടിൽ ജമാൽ ലെവിസ് ലെസ്റ്റർ വല കുലുക്കിയതോടെ ലെസ്റ്റർ ഞെട്ടി. ഇരുപത് മിനുട്ട് ശേഷിച്ചിരുന്നു എങ്കിലും മറുപടി നൽകാൻ വാർഡി അടക്കമുള്ള ലെസ്റ്റർ കളിക്കാർക്ക് സാധിച്ചില്ല. നോർവിച്ചിന് കേവലം 21 പോയിന്റ് മാത്രമാണ് ഉള്ളത്.

Advertisement