സെറ്റിയൻ വന്നിട്ടും ബാഴ്സയുടെ കളിയിൽ പുരോഗതി ഇല്ല- റിവാൾഡോ

- Advertisement -

ബാഴ്സലോണക്ക് എതിരെ വിമർശനവുമായി മുൻ താരം റിവാൾഡോ രംഗത്ത്. ക്വികെ സെറ്റിയൻ വന്നിട്ടും തനിക്ക് ബാഴ്‌സലോണയുടെ കളിയിൽ കാര്യമായ ഒരു പുരോഗതിയും കാണാൻ സാധിക്കുന്നില്ല എന്ന് അദ്ദേഹം വിലയിരുത്തി. നിർണായകമായ എൽ ക്ലാസിക്കോ പോരാട്ടത്തിന് മുന്നോടിയായി ആണ് മുൻ ലോകകപ്പ് ജേതാവ് കൂടിയായ റിവാൾഡോ തന്റെ ടീമിന്റെ അവസ്ഥ വിലയിരുത്തിയത്.

മെസ്സിയെ അമിതമായി ആശ്രയിക്കുന്ന ടീമാണ് ബാഴ്സലോണ. അതുകൊണ്ട് തന്നെ മെസ്സിയെ തടഞ്ഞാൽ ബാഴ്സക്ക് മറ്റു വഴികൾ ഇല്ല എന്ന അവസ്ഥയാണ്. നിലവിലെ സ്‌കോഡിന്റെ അവസ്ഥ മോശമാണ് എന്നും അത് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുള്ള പ്ലാനിങ് ഇല്ലാത്തത് കാരണം ആണ് എന്നും അദ്ദേഹം വിലയിരുത്തി. ബ്രൈത്വെയിറ്റിനെ വാങ്ങിയ നടപടിയിൽ തനിക്കുള്ള എതിർപ്പും അദ്ദേഹം വെളിപ്പെടുത്തി. 29 വയസുകാരൻ ആയ ഒരു കളിക്കാരനെ 18 മില്യൺ യൂറോ കൊടുത്ത് വാങ്ങി ബെഞ്ചിൽ ഇരുത്തുന്നത് ശരിയല്ല. താരത്തിന് കൂടുതൽ അവസരങ്ങൾ നൽകണം എന്നും അദ്ദേഹം പറഞ്ഞു.

Advertisement