ക്രിസ്റ്റൽ പാലസ് ഗോൾവല നിറച്ച് ചെൽസി വീണ്ടും വിജയവഴിയിൽ

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയം കണ്ടെത്താനാവാതിരുന്ന ചെൽസി വീണ്ടും വിജയ വഴിയിൽ. സ്വന്തം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ 4 ഗോളുകൾക്ക് തോൽപിച്ചാണ് ചെൽസി വിജയവഴിയിൽ തിരിച്ചെത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ മത്സരത്തിൽ ചെൽസി ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ ചെൽസി ആക്രമണത്തെ ഫലപ്രദമായി തടയാൻ ക്രിസ്റ്റൽ പലാസിനായി.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെൻ ചിൽവെല്ലിലൂടെ ഗോളടി തുടങ്ങിയ ചെൽസി മത്സരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ചിൽവെല്ലിന്റെ ചെൽസി ജേഴ്സിയിലെ ആദ്യ മത്സരം കൂടിയായിരുന്നു. തുടർന്ന് സൂമയിലൂടെ ലീഡ് ഇരട്ടിയാക്കിയ ചെൽസി തുടർന്ന് ലഭിച്ച രണ്ട് പെനാൽറ്റികളും ഗോളാക്കി ലീഡ് നാലാക്കി ഉയർത്തുകയായിരുന്നു. ചെൽസിക്ക് വേണ്ടി ജോർജിഞ്ഞോയാണ് രണ്ട് പെനാൽറ്റികളും ഗോളാക്കി മാറ്റിയത്.