പരാജയങ്ങൾ മറന്ന് ചെൽസി!! വിജയത്തോടെ സീസൺ പുനരാരംഭിച്ചു

Newsroom

Picsart 22 12 28 00 31 19 063
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് മികച്ച വിജയം. ലോകകപ്പിന്റെ ഇടവേള കഴിഞ്ഞ് ഇറങ്ങിയ ചെൽസി ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ വെച്ച് ബൗണ്മതിനെ ആണ് നേരിട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. സീസൺ ഇടവേളക്ക് മുന്നെ മൂന്ന് മത്സരങ്ങൾ ചെൽസി തുടർച്ചയായി പരാജയപ്പെട്ടിരുന്നു. ഈ വിജയം ചെൽസിക്ക് പുതു ഊർജ്ജം നൽകും.

Picsart 22 12 28 00 31 32 661

ഇന്ന് ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് ചെൽസി മുന്നിൽ എത്തിയിരുന്നു. പതിനാറാം മിനുട്ടിൽ കായ് ഹവേർട്സിലൂടെ ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. സ്റ്റെർലിംഗ് വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ഒരു ടാപിന്നിലൂടെ ഹവേർട്സ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

അധികം താമസിയാതെ മേസൺ മൗണ്ടും ഗോൾ നേടി. 24ആം മിനുട്ടിൽ ഒരു നല്ല ഫിനിഷിലൂടെ ആയിരുന്നു മൗണ്ടിന്റെ ഗോൾ. കായ് കവേർട്സിന്റെ പാസ് സ്വീകരിച്ചായിരുന്നു മൗണ്ടിന്റെ സ്ട്രൈക്ക്. സ്കോർ 2-0. ഇതിനു ശേഷം ചെൽസിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. ഈ വിജയത്തോടെ ചെൽസി 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ബൗണ്മത് പതിനാലാം സ്ഥാനത്ത് ആണ്‌.