പ്രീമിയർ ലീഗിൽ ആദ്യ ഹോം ജയം ലക്ഷ്യമിട്ട് ചെൽസി ഇന്ന് ബ്രയ്റ്റൻ ഹോവ് ആൽബിയന് എതിരെയിറങ്ങും. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30 നാണ് മത്സരം കിക്കോഫ്. ലീഗ് കപ്പിൽ ഗ്രിംസ്‌ബിയെ 7-1 ന് മറികടന്ന ആത്മാവിശ്വാസവുമായാകും ചെൽസി ഇന്നിറങ്ങുക.
പരിക്ക് മാറി ഏതാനും യുവ താരങ്ങൾ മടങ്ങി എത്തുന്നത് ലംപാർഡിന് ആശ്വാസമാകും. റീസ് ജെയിംസ്, ഒഡോയി എന്നിവർ ഇന്ന് ടീമിൽ ഉണ്ടാകും. എങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല. ലിവർപൂളിന് എതിരെ പരിക്കേറ്റ ക്രിസ്റ്റിയൻസൻ പരിക്ക് മാറി എത്തുന്നതും ലംപാർഡിന് ആശ്വാസമാകും. സെൻട്രൽ ഡിഫൻസിൽ ഇത്തവണയും ടിമോറി തന്നെയാകും ക്രിസ്റ്റിയൻസന് ഒപ്പം പങ്കാളിയാകുക. ലെഫ്റ്റ് ബാക്ക് എമേഴ്സൻ, സെൻട്രൽ ഡിഫൻഡർ റൂഡിഗർ എന്നിവർ ഇപ്പോഴും പരിക് ഏറ്റ് പുറത്താണ്.
ബ്രയ്റ്റൻ നിരയിൽ പരിക്കേറ്റ മൗഫെ ഇന്ന് കളിച്ചേക്കില്ല. ട്രോസാർഡ്, ബലോഗുൻ, മാർച്ച് എന്നിവർ ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. രണ്ട് സമനിലകൾക്ക് ശേഷം ചെൽസിയെ നേരിടുന്ന അവർക്ക് ഇന്ന് ജയിക്കാൻ ചെൽസി ആക്രണ നിരയെ അടക്കി നിർത്തുക എന്നത് തന്നെയാകും വലിയ വെല്ലുവിളി. അച്ചടക്കമില്ലാത്ത ചെൽസി പ്രതിരോധം ഈ സീസണിൽ ഇതുവരെ ഒരു ക്ളീൻ ഷീറ്റ് നേടിയിട്ടില്ല എന്നതും അവരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടും.