വീണ്ടും രക്ഷകനായി ഹസാർഡ്, ചെൽസിക്ക് ജയം

- Advertisement -

പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. വാട്ട്ഫോഡിനെ അവരുടെ മൈതാനത്ത് 1-2 നാണ് സാരിയുടെ ടീം മറികടന്നത്. ജയത്തോടെ 40 പോയിന്റുള്ള ചെൽസി ആദ്യ നാലിൽ തുടരും. 38 പോയിന്റുള്ള ആഴ്സണലാണ് അഞ്ചാം സ്ഥാനത്ത്.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഇഞ്ചുറി ടൈമിലാണ് ചെൽസിയുടെ ഗോൾ എത്തിയത്. കോവാചിച്ചിന്റെ പാസ്സിൽ നിന്ന് ഹസാർഡാണ് ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കേ പെരേരയുടെ ലോങ് ഷോട്ട് ചെൽസി വലയിൽ പതിച്ചതോടെ സ്കോർ 1-1.

രണ്ടാം പകുതിയിലും ചെൽസി അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. 58 ആം മിനുട്ടിലാണ് ചെൽസിയുടെ വിജയ ഗോൾ പിറന്നത്. ഹസാർഡിനെ ബോക്‌സിൽ വാട്ട്ഫോർഡ് ഗോളി ഫോസ്റ്റർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം അനായാസം വലയിലാക്കി. ഇന്നത്തെ ആദ്യ ഗോളോടെ ചെൽസിക്കായി 100 ഗോളുകൾ എന്ന നേട്ടവും ബെൽജിയൻ താരം പൂർത്തിയാക്കി.

Advertisement