കോട്ടക്കലിൽ കരുത്ത് കാട്ടി സബാൻ കോട്ടക്കൽ

- Advertisement -

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം രാത്രി നടന്ന പോരാട്ടത്തിൽ ആതിഥേയരായ സബാൻ കോട്ടക്കലിന്റെ തകർപ്പൻ പ്രകടനം. ശാസ്താ മെഡിക്കൽസ് ആയിരുന്നു സബാന്റെ എതിരാളികൾ. ഒരു ദയയും കാണിക്കാത്ത സബാം ആറു ഗോളുകൾ അടിച്ചു കൂട്ടി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് സബാൻ വിജയിച്ചത്. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ ഫിഫയോട് തോറ്റ ക്ഷീണം സബാൻ ഇതോടെ തീർത്തു.

ഇന്ന് കോട്ടക്കലിൽ നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

ഇന്നലത്തെ മറ്റു ഫലങ്ങൾ;

മങ്കട;
ലിൻഷ മണ്ണാർക്കാട് 5-2 ഫിറ്റ്വെൽ കോഴിക്കോട്

ഒളവണ്ണ;
എഫ് സി തൃക്കരിപ്പൂർ 1-1 കെ എഫ് സി കാളികാവ് (കാളികാവ് പെനാൽറ്റിയിൽ ജയിച്ചു)

നീലേശ്വരം;

ജിംഖാന 1-3 സൂപ്പർ സ്റ്റുഡിയോ

Advertisement