ബോക്സിങ് ഡേ പോരാട്ടത്തിന് ചെൽസി ഇറങ്ങുമ്പോൾ എതിരാളികൾ സൗത്താംപ്ടൻ. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.
സ്പർസിന് എതിരെ എവേ മത്സരത്തിൽ മിന്നും പ്രകടനത്തോടെ ജയിച്ച ചെൽസി സീസണിൽ രണ്ടാം തവണയാണ് സൗത്താംപ്ടനെ നേരിടുന്നത്. ആദ്യ മത്സരത്തിൽ ചെൽസി ജയിച്ചിരുന്നു. ചെൽസി ടീമിൽ സ്പർസിന് എതിരെ ജയിച്ച ടീമിൽ ആസ്പിലിക്വെറ്റക്ക് നേരിയ പരിക്കുണ്ട്. റീസ് ജെയിംസ് ആദ്യ ഇലവനിൽ എത്താനാണ് സാധ്യത. മധ്യനിരയിലേക്ക് ജോർജിഞ്ഞോയും മടങ്ങി എത്തും. സൈന്റ്‌സ് നിരയിൽ മൂസ ജനെപ്പോ പരിക്ക് കാരണം കളിച്ചേക്കില്ല. 2003 ന് ശേഷം ഒരൊറ്റ ബോക്സിങ് ഡേ മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോർട് നില നിർത്താനാകും ഇന്ന് ഫ്രാങ്ക് ലംപാർഡിന്റെ ടീമിന്റെ ശ്രമം.