സൂര്യഗ്രഹണം കാരണം മത്സരം ആരംഭിച്ചത് വൈകി, ഗുജറാത്തിന് ലീഡ് 100 റണ്‍സ്

- Advertisement -

രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളത്തിനെതിരെ ഗുജറാത്തിന് 100 റണ്‍സ് ലീഡ്. സൂര്യഗ്രഹണം കാരണം രഞ്ജി മത്സരങ്ങള്‍ വൈകി തുടങ്ങുമെന്ന് ബിസിസിഐ ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇന്ന് ആദ്യ സെഷനില്‍ 9 ഓവറാണ് എറിഞ്ഞത്.

തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്ത് 43/1 എന്ന നിലയിലാണ്. 11 റണ്‍സ് നേടിയ പ്രിയാംഗ് പഞ്ചലിന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ബേസില്‍ തമ്പിയ്ക്കാണ് വിക്കറ്റ്. 13 റണ്‍സുമായി കഥന്‍ ഡി പട്ടേലും 16 റണ്‍സുമായി മെറായിയുമാണ് ക്രീസിലുള്ളത്.

Advertisement