ചെൽസിക്കും യൂണൈറ്റഡിനും പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇനിയും സാധ്യത – ഗാർഡിയോള

- Advertisement -

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിന്ന് ചെൽസിയേയും മാഞ്ചസ്റ്റർ യൂണൈറ്റഡിനേയും എഴുതി തള്ളാൻ ആവില്ലെന്ന് പെപ്പ് ഗാർഡിയോള. നിലവിൽ ലിവർപൂളിനും സിറ്റിക്കും മാത്രമാണ് ആരാധകരും ഫുട്‌ബോൾ പണ്ഡിതരും സാധ്യത കൽപ്പിക്കുന്നത്.

ലിവർപൂളുമായുള്ള പോയിന്റ് വിത്യാസം 3 ആയി കുറച്ച സിറ്റിക്ക് അടുത്ത മത്സരത്തിൽ എവർട്ടനെ മറികടന്നാൽ ഗോൾ വ്യത്യാസത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. ഞാൻ ഒരിക്കലും ടോട്ടൻഹാമിന്റെ സാധ്യതകളെ തള്ളിയിട്ടില്ല, സോൾശ്യാറിന് കീഴിൽ യൂണൈറ്റഡും സ്ഥിരമായി മത്സരങ്ങൾ ജയിക്കുന്നു, ചെൽസി അടുത്ത ഏതാനും മത്സരങ്ങൾ ജയിക്കുകയാണെങ്കിൽ അവർക്കും സാധ്യതകൾ ഉണ്ട്. ഇനിയും 39 പോയിന്റിനുള്ള കളികൾ ബാക്കി നിൽക്കെ ആദ്യ 6 നിൽക്കുന്ന ഒരു ടീമിനെയും കുറച്ചു കാണാനാവില്ല എന്നും പെപ്പ് കൂട്ടി ചേർത്തു.

Advertisement