ആഴ്സണൽ ഗോൾ കീപ്പർ പീറ്റർ ചെക്ക് ഈ സീസൺ അവസാനത്തോടെ വിരമിക്കും. തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് താരം തീരുമാനം അറിയിച്ചത്. 20 വർഷത്തോളം നീണ്ട കരിയറിനാണ് താരം അവസാനം കുറിക്കുന്നത്. മുൻ ചെക്ക് റിപ്പബ്ലിക് ദേശീയ ടീം അംഗമാണ് ചെക്ക്.
ചെൽസിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ചെക്ക്. 2004 ൽ രെന്നെസിൽ നിന്ന് ചെൽസിയിൽ എത്തിയ ചെക്ക് അവർക്കൊപ്പം 4 പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, യൂറോപ്പ ലീഗ് തുടങ്ങി ഇംഗ്ലീഷ് ഫുട്‌ബോളിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടിയിട്ടുണ്ട്. 2015 ൽ ആഴ്സണലിൽ ചേർന്ന ചെക്ക് അവർക്കൊപ്പം എഫ് എ കപ്പും നേടി.
2002 മുതൽ ചെക്ക് റിപ്പബ്ലിക് ദേശീയ താരമായിരുന്ന ചെക്ക് 2016 ലാണ് രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്. 36 വയസുകാരനാണ് ചെക്ക്.