സെബയോസിനെ സ്ഥിര കരാറിൽ സ്വന്തമാക്കും എന്ന് അർട്ടേറ്റ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോണടിസ്ഥാനത്തിൽ ആഴ്സണലിൽ കളിക്കുന്ന മധ്യനിര താരം സെബയോസിനെ ഉടൻ തന്നെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ആകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ഇതിനായി റയൽ മാഡ്രിഡുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നും ഉടൻ ധാരണയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അർട്ടേറ്റ പറഞ്ഞു. അവസാന കുറച്ച് കാലം കൊണ്ട് സെബയോസ് ഒരുപാട് മെച്ചപ്പെട്ടു എന്നും ഇപ്പോൾ ഇരു യഥാർത്ഥ കളിക്കാരനെ പോലെ ഉണ്ട് സെബയോസ് എന്നും അർട്ടേറ്റ പറഞ്ഞു.

സെബയോസിന്റെ ലോൺ കാലാവധിഈ സീസൺ അവസാനം വരെ നീട്ടാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. റയൽ മാഡ്രിഡിന്റെ യുവതാരം ഡാനി സെബയോസ് ഈ സീസൺ തുടക്കത്തിലാണ് ലോണടിസ്ഥാനത്തിൽ ആഴ്സണലിൽ എത്തിയത്. 22കാരനായ താരത്തിന്റെ ഇപ്പോഴാണ് സ്ഥിരമായി ആഴ്സണലിൽ അവസരങ്ങൾ കിട്ടുന്നത്.