മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കവാനിയെ വിലക്കിയ ഇംഗ്ലീഷ് എഫ് എയുടെ തീരുമാനത്തിന് എതിരെ ഉറുഗ്വേ ഫുട്ബോൾ താരങ്ങളുടെ അസോസിയേഷൻ രംഗത്ത്. കവാനി ഉപയോഗിച്ച വാക്കിന്റെ അർത്ഥം അറിയാൻ പോലും ശ്രമിക്കാതെയാണ് ഈ നടപടി എന്നും ഇത് ഉറുഗ്വേയെയും ലാറ്റിൻ അമേരിക്കൻ സംസ്കാരത്തെയും അറിയാത്തതിന്റെ പ്രശ്നമാണെന്നും ഫുട്ബോൾ താരങ്ങൾ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇത് അനീതി ആണെന്നും ഇങ്ങനെ ഉള്ള അനീതി ഇനി ആവർത്തിക്കപ്പെടാൻ പാടില്ല എന്നും പ്രസ്താവനയിൽ പറയുന്നു. ഇംഗ്ലീഷ് എഫ യുടെ നടപടി ആണ് യഥാർത്ഥത്തിൽ വംശീയത എന്നും അവർ പറയുന്നു. ഉറുഗ്വേയിൽ സൗഹൃദപരമായി ഉപയോഗിക്കുന്ന വാക്കിനെയാണ് ഇംഗ്ലീഷ് അർത്ഥം കണ്ട് വംശീയ അധിക്ഷേപമായി കണക്കാക്കുന്നത് എന്നും അവർ പറഞ്ഞു. കവാനിയുടെ വിലക്ക് നീക്കുകയാണ് എഫ് എ ആദ്യം ചെയ്യേണ്ടത് എന്നും താരങ്ങളുടെ അസോസിയേഷൻ പറഞ്ഞു.
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ കവാനിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്കും വലിയ പിഴയും ഇംഗ്ലീഷ് എഫ് എ വിധിച്ചിരുന്നു.