“നിറഞ്ഞ ഓൾഡ്ട്രാഫോർഡിൽ കളിക്കാനായി കാത്തിരിക്കുന്നു, ആരാധകരുടെ സ്നേഹമാണ് താൻ ക്ലബിൽ തുടരാൻ കാരണം” – കവാനി

20210510 231539
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനി ക്ലബിൽ ഇന്ന് പുതിയ കരാർ ഒപ്പുവെച്ചു. ക്ലബ് ഔദ്യോഗികമായി അത് പ്രഖ്യാപിക്കുകയും ചെയ്തു. ആരാധകർ തനിക്ക് നൽകുന്ന സ്നേഹം തനിക്ക് അറിയാൻ കഴിയുന്നുണ്ട് എന്നും അവർ താൻ തുടരണം എന്ന് എത്ര ആഗ്രഹിച്ചു എന്ന് തനിക്ക് അറിയാം എന്നും കവാനി പറഞ്ഞു. ആരാധകർക്ക് സന്തോഷം നൽകാൻ താൻ ആഗ്രഹിക്കുന്നു എന്നും അതിനായാണ് ക്ലബിൽ തുടരുന്നത് എന്നും കവാനി പറഞ്ഞു.

ഓൾഡ്ട്രാഫോർഡിൽ നിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അതിനാണ് കാത്തിരിക്കുന്നത് എന്നും കവാനി പറഞ്ഞു. കവാനി താൻ അഗ്രഹിച്ചതിനേക്കാൾ നല്ല സംഭാവനകൾ ആണ് ക്ലബിന് നൽകിയത് എന്ന് ഒലെ പറഞ്ഞു. കവാനിയുടെ ഗോളുകളെക്കാൾ വലുതാണ് ക്ലബിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നും ഒലെ പറഞ്ഞു.

34കാരനായ താരം കഴിഞ്ഞ സീസൺ അവസാന ഫ്രീ ഏജന്റായാണ് മാഞ്ചസ്റ്ററിലേക്ക് എത്തിയത്. ഈ സീസണിൽ യുണൈറ്റഡിനു വേണ്ടി ഇതുവരെ 15 ഗോളുകൾ കവാനി നേടിയിട്ടുണ്ട്‌.

Advertisement