കാർസൺ മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു വർഷം കൂടെ തുടരും

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ മൂന്നാം ഗോൾ കീപ്പറുടെ കരാർ പുതുക്കി. മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ കാർസൺ ആണ് ഒരു വർഷത്തെ കരാർ ഒപ്പുവെച്ചത്. രണ്ട് സീസണിൽ മുമ്പ് ഡാർബി കൗണ്ടിയിൽ നിന്ന് ആയിരുന്നു കാർസൺ സിറ്റിയിൽ എത്തിയത്. എഡേഴ്സൺ ഉള്ളത് കൊണ്ട് തന്നെ കാർസണ് കാര്യമായ അവസരങ്ങൾ ഒന്നും സിറ്റിയിൽ ലഭിക്കാറില്ല.

36കാരനായ താരം ലീഡ്സ് യുണൈറ്റഡ്, ഡാർബി കൗണ്ടി, ആസ്റ്റൺ വില്ല, ലിവർപൂൾ എന്ന് തുടങ്ങി ഇംഗ്ലണ്ടിലെ പല നല്ല ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായും കാർസൺ കളിച്ചിട്ടുണ്ട്.