“ഈ പ്രകടനം അഭിമാനകരം” – സ്റ്റിമാച്

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം അഭിമാനകരം ആണെന്ന് സ്റ്റിമാച് പറഞ്ഞു. നല്ല പ്രകടനങ്ങളും റിസൾട്ടും ക്ഷമയോടെ കാത്തു നിന്നാൽ ആണ് ലഭിക്കുക എന്നും സമയം എല്ലാത്തിനും ആവശ്യമാണെന്നും സ്റ്റിമാച് പറഞ്ഞു. ഇന്ത്യൻ ടീമിന് ആദ്യമായാണ് ഇത്ര നീണ്ട ഒരു ട്രെയിങ് ക്യാമ്പ് കിട്ടുന്നത്. അതിന്റെ ഫലമാണ് ഈ മികച്ച പ്രകടനങ്ങൾ എന്നും സ്റ്റിമാച് പറഞ്ഞു.

ഇന്ത്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. ഇന്ത്യൻ പരിശീലകൻ ആയി എത്തിയത് മുതൽ ഏറെ വിമർശനങ്ങൾ നേരിട്ട സ്റ്റിമാചിന് ഈ ഏഷ്യൻ കപ്പ് യോഗ്യത ഫലങ് വലിയ ആശ്വാസം കൂടിയാണ്. യുവതാരങ്ങൾക്ക് അവസരം കൊടുക്കുന്നതിനെ താൻ വിശ്വസിക്കുന്നു എന്നും അതിനുള്ള ഫലം കിട്ടുമെന്നും സ്റ്റിമാച് ഇന്നലെ പറഞ്ഞു.