ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ സൗത്താംപ്ടണെതിരെ വിജയം പിടിച്ചെടുത്ത് കാർഡിഫ് സിറ്റി. ജയത്തോടെ റെലെഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാനും കാർഡിഫ് സിറ്റിക്കായി. ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടിയിട്ടും തൊട്ടടുത്ത മിനുട്ടിൽ ഗോൾ വഴങ്ങി തോൽക്കാനായിരുന്നു സൗത്താംപ്ടന്റെ വിധി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കാർഡിഫ് സിറ്റി ഗോൾ നേടിയത്. സോൾ ബോംബയാണ് കാർഡിഫിന് വേണ്ടി ഗോൾ നേടിയത്. ബോംബയുടെ ഗോൾ കാർഡിഫിനു വിജയം നേടികൊടുക്കുമെന്ന ഘട്ടത്തിലാണ് സൗത്താംപ്ടൺ മത്സരത്തിൽ സമനില ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ജാക്ക് സ്റ്റീഫൻസ് ആണ് സൗത്താംപ്ടണ് വേണ്ടി സമനില നേടി കൊടുത്തത്.
എന്നാൽ ഇഞ്ചുറി ടൈമിന്റെ മൂന്നാമത്തെ മിനുട്ടിൽ സോഹോ റെയിലൂടെ ഗോൾ നേടി കാർഡിഫ് വിജയം ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് മുൻ നിര ലീഗിൽ 1962ന് ശേഷം ആദ്യമായിട്ടാണ് കാർഡിഫ് സിറ്റി തുടർച്ചയായി രണ്ട് മത്സരങ്ങൾ ജയിക്കുന്നത്.