അവസാന മിനുട്ടിൽ അൽ മദീനക്കെതിരെ സമനില പിടിച്ച് ഫിഫാ മഞ്ചേരി

- Advertisement -

കൊപ്പം സെവൻസിൽ നടന്ന ശക്തരുടെ പോരാട്ടം സമനിലയിൽ. അൽ മദീന ചെർപ്പുളശ്ശേരിയും ഫിഫാ മഞ്ചേരിയും തമ്മിൽ ഇന്ന് കൊപ്പം സെവൻസിന്റെ സെമി ലീഗിൽ നടന്ന മത്സരമാണ് സമനിലയിൽ അവസാനിച്ചത്‌. 1-1 എന്നായിരുന്നു സ്കോർ. കളിയുടെ അവസാന നിമിഷം വരെ അൽ മദീന ചെർപ്പുളശ്ശേരി ഒരു ഗോളിന് മുന്നിട്ടു നിന്നതായിരുന്നു. എന്നാൽ അവസാനം വരെ പൊരുതി ഫിഫ നിർണായക സമനില നേടി. ഇരു ടീമുകളും ഇപ്പോൾ സെമി ലീഗിൽ ഒരു പോയന്റുമായി നിൽക്കുകയാണ്‌.

മദീനയും ഫിഫാ മഞ്ചേരിയും തമ്മിലുള്ള സീസണിലെ മൂന്നാം മത്സരമായിരുന്നു ഇത്‌. ഇതിനു മുമ്പുള്ള രണ്ട് മത്സരങ്ങളും മദീന പരാജയപ്പെട്ടിരുന്നു. നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല.

Advertisement