മിലാന്റെ ചരിത്ര താളുകളിൽ ഇടം നേടി പിയറ്റെക്ക്

ഇറ്റാലിയൻ സൂപ്പർ ക്ലബ് എ.സി മിലാന്റെ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടിയിരിക്കുകയാണ് പോളിഷ് താരം ക്രിസ്റ്റോഫ് പിയറ്റെക്ക്. ജർമ്മൻ താരം ഒലിവർ ബിർഹോഫ് 1998 ൽ സ്വന്തമാക്കിയ നേട്ടത്തിനോടൊപ്പമാണ് ക്രിസ്റ്റോഫ് പിയറ്റെക്ക് ഇപ്പോൾ എത്തി നിൽക്കുന്നത്. മിലാ നു വേണ്ടി തന്റെ ആദ്യ നാല് സീരി എ മത്സരങ്ങളിലും സ്‌കോർ ചെയ്യാൻ ക്രിസ്റ്റോഫ് പിയറ്റെക്ക്നു സാധിച്ചു.

ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് ഒലിവർ ബിർഹോഫ് ആയിരുന്നു. ഇന്ന് എംപോളിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് മിലാൻ നേടിയത്. ഇത് തുടർച്ചയായ മൂന്നാം സീരി ജയമാണ് മിലാന്. ഹിഗ്വെയിന് പകരകക്കാരനായി ടീമിൽ എത്തിയ പോളിഷ് താരം ക്രിസ്റ്റോഫ് പിയറ്റെക്ക് ഹിഗ്വെയിനെയും വെല്ലുന്ന പ്രകടനമാണ് മിലാന് വേണ്ടി കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

Previous articleപെറുവിനെ ലോകകപ്പ് ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കി ഫിഫ
Next article“ഹെയർ സ്റ്റെയിലിൽ അല്ല ഫുട്ബോളിൽ ആണ് കാര്യമെന്ന് പോഗ്ബ പഠിച്ചു” – കാന്റോണ