“ഇംഗ്ലീഷ് ക്ലബിനെ പരിശീലിപ്പിക്കാൻ ആഗ്രഹം”

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏതെങ്കിലും ഒരു ക്ലബിനെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹം ഉണ്ട് എന്ന് ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫാബിയോ കന്നവാരോ. ഇപ്പോൾ ചൈനീസ് ക്ലബായ‌ ഗുവാൻസു എവർഗ്രാന്റെയുടെ പരിശീലകനാണ് കന്നവാരോ. ചൈനയിൽ നിൽക്കുന്നത് ഒരു പരിശീലകൻ എന്ന നിലയിൽ കൂടുത കാര്യങ്ങൾ പഠിക്കാൻ വേണ്ടിയാണ് എന്ന കന്നവാരോ പറഞ്ഞു.

സമീപ ഭാവിയിൽ തന്നെ ഇംഗ്ലണ്ടിലേക്കോ യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബുകളിലേക്കോ പോകാൻ താൻ പദ്ധതിയിടുന്നുണ്ട് എന്നും കന്നവാരോ പറഞ്ഞു. ഇംഗ്ലീഷ് ഫുട്ബോൾ തനിക്ക് പ്രിയപ്പെട്ടതാണ്. അവിടെ ക്ലോപ്പും പെ ഗ്വാർഡിയോളയും ഒക്കെ നടത്തുന്ന ഫുട്ബോൾ ടാക്ടിക്സ് ഗംഭീരമാണ് എന്ന് കന്നവാരോ പറഞ്ഞു. തനിക്കും സ്വന്തമായ ഒരു ശൈലി ഉണ്ട് എന്നും ഫുട്ബോൾ ലോകം അത് അടുത്ത് കാണും എന്നും കന്നവാരോ പറഞ്ഞു.

Advertisement