എവർട്ടന്റെ പ്രധാന അറ്റാക്കിംഗ് താരമായ കാൾവർട്ട് ലൂയിന് പരിക്ക്. താരത്തിന് പരിക്ക് ആണ് എന്ന് എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടി ആണ് വ്യക്തമാക്കിയത്. വോൾവ്സിന് എതിരായ മത്സരത്തിൽ താരം കളിക്കില്ല എന്നും ആഞ്ചലോട്ടി പറഞ്ഞു. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. രണ്ടോ മൂന്നോ ആഴ്ചയോളം ലൂയിൻ പുറത്ത് ഇരിക്കേണ്ടി വരും. ഇത് എവർട്ടണ് വലിയ തിരിച്ചടിയാകും. എവർട്ടന്റെ ഈ സീസണിലെ ടോപ് സ്കോറർ ലൂയിൻ ആണ്. 11 ഗോളുകൾ പ്രീമിയർ ലീഗിൽ ലൂയിൻ അടിച്ചിട്ടുണ്ട്.