കബയേറോ സതാമ്പ്ടണിൽ കരാർ പുതുക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വില്ലി കബയേറോ പ്രീമിയർ ലീഗിൽ തുടരും. സതാമ്പ്ടണിൽ 2023 വരെയുള്ള കരാർ അദ്ദേഹം ഒപ്പുവെച്ചു. 2021ൽ ആയിരുന്നു കബെയേറോ സതാമ്പ്ടണിൽ എത്തിയിരുന്നത്. സതാമ്പ്ടന്റെ കീപ്പർമാരായ മക്കാർത്തിക്കും ബസുനുവിനും പിറകിൽ ആണ് കബെയേറോയുടെ ഇപ്പോഴത്തെ സ്ഥാനം.

മുൻ ചെൽസി താരമാണ് കബയേറോ. അർജന്റീന താരം 2017 മുതൽ ചെൽസിയിൽ ഉണ്ടയിരുന്നു. ചെൽസിക്ക് ഒപ്പം ഒരു എഫ് എ കപ്പും ഒരു യൂറോപ്പ് ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും കബയേറോ സ്വന്തമാക്കിയിട്ടുണ്ട്. ചെൽസി കിരീടം നേടിയ എഫ് എ കപ്പ് ഫൈനലിൽ കബെയേറോ ആയിരുന്നു വല കാത്തിരുന്നത്. ചെൽസിക്കായി 38 മത്സരങ്ങൾ ആകെ കളിച്ച താരം 14 ക്ലീൻ ഷീറ്റ് നേടിയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, എൽചെ, ബോക ജൂനിയേഴ്സ് എന്നീ ക്ലബുകൾക്കായി കബയേറോ കളിച്ചിട്ടുണ്ട്.