പ്രതീക്ഷകൾ ഇപ്പോഴും ഉണ്ട്, ഫകുണ്ടോ പെലിസ്ട്രിയും അമദും വീണ്ടും ലോണിൽ പോകുമോ?

Img 20220616 075829

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പ്രതീക്ഷയോടെ സൈൻ ചെയ്ത രണ്ടു യുവതാരങ്ങൾ ആയിരുന്നു അമദ് ദിയാലോയും ഫകുണ്ടോ പെലിസ്ട്രിയും. എന്നാൽ ഇരുവരും ഈ സീസണിലും ക്ലബിനൊപ്പം തുടരുമോ എന്നത് സംശയമാണ്. ഇരുവരും അവസാന സീസണിലും ലോണിൽ ആണ് ചിലവഴിച്ചത്. ഫകുണ്ടോ രണ്ട് സീസണിലും അലാവസിലാണ് ലോണിൽ ചിലവഴിച്ചത്. ഡിയാലോ റേഞ്ചേഴ്സിലും ലോണിൽ കളിച്ചു.
20220616 000801
ഇരുവരിലും അത്ര അധികം പ്രതീക്ഷയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സൈൻ ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. എറിക് ടെൻ ഹാഗ് ഇരുവരെയും വീണ്ടും ലോണിൽ അയക്കണോ എന്നത് ഇനിയും തീരുമാനിച്ചിട്ടില്ല. പ്രീസീസണിൽ ഇരുവരെയും കളിപ്പിച്ച് നോക്കി പ്രകടനം വിലയിരുത്തിയ ശേഷം ലോണിൽ അയക്കണോ സ്ക്വാഡിൽ നിലനിർത്തണോ എന്ന് ടെൻ ഹാഗ് തീരുമാനിക്കും. പെല്ലിസ്ട്രിയെ ടീമിൽ നിലനിർത്തും എന്നാണ് ആദ്യ സൂചനകൾ വരുന്നത്.