ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്പർസ് ബേർൺലിയെ പരാജയപ്പെടുത്തി. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബേർൺലി പ്രതിരോധ മത തകർത്ത് നേടിയ ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു സ്പർസ് വിജയം. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഹാരി കെയ്ൻ ആണ് സ്പർസിനായി വിജയ ഗോൾ നേടിയത്. പെനാൾട്ടിയിൽ നിന്നായിരുന്നു സ്പർസിന്റെ ഗോൾ. കെയ്നിന്റെ സീസണിലെ 16ആം ലീഗ് ഗോളാണ് ഇത്.
ഈ വിജയം സ്പർസിനെ 68 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിർത്തുകയാണ്. സ്പർസിനെക്കാൽ ഒരു മത്സരം കുറവ് കളിച്ച ആഴ്സണൽ 66 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്. ബേർൺലിക്ക് ആകട്ടെ ഈ പരാജയം റിലഗേഷൻ ഭീഷണി നൽകുകയാണ്. 36 മത്സരങ്ങൾ കഴിഞ്ഞപ്പ 34 പോയിന്റുമായി ബേർൺലി റിലഗേഷൻ സോണിന് തൊട്ടു മുകളിൽ നിൽക്കുകയാണ്. അടുത്ത രണ്ട് മത്സരങ്ങളും മറ്റു ടീമുകളുടെ ഫലങ്ങളും അപേക്ഷിച്ചാകും ഇനി ബേർൺലി ലീഗിൽ തുടരുമോ എന്ന് തീരുമാനമാവുക.