നിര്‍ണ്ണായക മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന് ബാറ്റിംഗ്

ഐപിഎലില്‍ നിര്‍ണ്ണായകമായ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ്. പ്ലേ ഓഫിലേക്ക് കടക്കുവാന്‍ ഒരു ജയം ആണ് രാജസ്ഥാന് ആവശ്യം. 16 പോയിന്റുണ്ടെങ്കിലും ഔദ്യോഗികമായി പ്ലേ ഓഫിലെത്തുവാന്‍ ലക്നൗവിനും ജയം ആവശ്യമാണ്.

രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളത്. ജെയിംസ് നീഷവും ഒബേദ് മക്കോയിയും ടീമിലേക്ക് എത്തുമ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും കുൽദീപ് സെന്നും ടീമിൽ നിന്ന് പുറത്ത് പോകുന്നു. കരൺ ശര്‍മ്മയ്ക്ക് പകരം രവി ബിഷ്ണോയി ടീമിലേക്ക് എത്തുന്നു എന്നതാണ് ലക്നൗവിന്റെ മാറ്റം.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, James Neesham, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Obed McCoy

ലക്നൗ സൂപ്പര്‍ ജയന്റ്സ്: Quinton de Kock(w), KL Rahul(c), Deepak Hooda, Krunal Pandya, Ayush Badoni, Marcus Stoinis, Jason Holder, Mohsin Khan, Ravi Bishnoi, Dushmantha Chameera, Avesh Khan