മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ടീമുകൾക്ക് ഒപ്പം ഉണ്ടാകണം, പുതിയ പരിശീലകന് കീഴിൽ കാര്യങ്ങൾ മെച്ചപ്പെടും എന്ന് സാഞ്ചോ

മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ സീസണിൽ നിരാശയാർന്നതാണെന്ന് സമ്മതിച്ച് ജേഡൻ സാഞ്ചോ. ഇത് ബുദ്ധിമുട്ടുള്ള ഒരു സീസണായിരുന്നു, പ്രത്യേകിച്ച് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരൻ എന്ന നിലയിൽ ഇത് നിരാശ നൽകിന്നു, ക്ലബ് വർഷങ്ങളായി നേടിയ നേട്ടങ്ങൾ കണക്കെടുക്കുമ്പോൾ ഈ സീസൺ സന്തോഷം നൽകുന്ന ഒന്നല്ല. സാഞ്ചോ പറഞ്ഞു.

യുണൈറ്റഡ് ട്രോഫികൾ നേടുന്നതിനും മികച്ച ടീമുകൾക്ക് ഒപ്പം നിന്ന് പോരാടുന്നതിനും പേരുകേട്ട ക്ലബാണ്. ഞങ്ങൾ സ്വയം ഇനിയും വിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത് എന്നും സാഞ്ചോ പറഞ്ഞു.

പുതിയ മാനേജർ വരുന്നതോടെ കാര്യങ്ങൾ മെച്ചപ്പെടും, ടീമിനായുള്ള അദ്ദേഹത്തിന്റെ ആശയങ്ങളും പദ്ധതികളും എന്താണെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. പോസിറ്റീവായി മാത്രമെ ചിന്തിക്കുന്നുള്ളൂ. സാഞ്ചോ പറഞ്ഞു. എന്റെ കരിയർ ആരംഭിക്കുന്നതേയുള്ളൂ, അത് ഉടൻ ശരിയായ ട്രാക്കിൽ ആകും എന്നും സാഞ്ചോ പ്രതീക്ഷ പ്രകടിപ്പിച്ചു.