ഒരു ബേർൺലി മത്സരം കൂടെ മാറ്റിവെച്ചു

Newsroom

Newfile 2

ഇന്ന് നടക്കേണ്ടിയിരുന്ന ബേൺലി vs ലെസ്റ്റർ സിറ്റി മാറ്റിവച്ചു. ബേൺലി സമർപ്പിച്ച അഭ്യർത്ഥന അംഗീകരിച്ചാണ് പ്രീമിയർ ലീഗ് ഈ കളി മാറ്റിയത്‌. കോവിഡ്-19 കേസുകളും പരിക്കുകളും കാരണം മത്സരത്തിന് ആവശ്യമായ കളിക്കാരെ (13 ഔട്ട്‌ഫീൽഡ് കളിക്കാരും ഒരു ഗോൾകീപ്പറും) ക്ലബ്ബിന് ലഭ്യമല്ലാത്തതിനാൽ ആണ് പ്രീമിയർ ലീഗ് ബോർഡ് ബേൺലിയുടെ അപേക്ഷ സ്വീകരിക്കുന്നത് എന്ന് ലീഗ് അധികൃതർ അറിയിച്ചു.

ബേർൺലിയുടെ കോവിഡ് കാരണം മാറ്റിവെക്കുന്ന നാലാമത്തെ മത്സരമാണിത്‌. കഴിഞ്ഞ മാസം വാറ്റ്ഫോർഫ്, ആസ്റ്റൺ വില്ല, എവർട്ടൺ എന്നിവർക്ക് എതിരായുള്ള ബേർൺലിയുടെ മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നിരുന്നു‌.