സൗതാമ്പ്ടണെ തോൽപ്പിച്ച് റാഫാ ബെനിറ്റസിന്റെ എവർട്ടൺ യുഗം ആരംഭിച്ചു

20210814 221854

റാഫാ ബ്നിറ്റസ് പരിശീലകനായ ശേഷമുള്ള എവർട്ടന്റെ ആദ്യ മത്സരത്തിൽ എവർട്ടണ് വിജയം. ഇന്ന് സൗതാമ്പ്ടണെ നേരിട്ട എവർട്ടൺ തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം തിരിച്ചടിച്ച് 3-1ന് വിജയിക്കുക ആയിരുന്നു. 22ആം മിനുട്ടിൽ പുതിയ സൈനിംഗ് ആംസ്ട്രോങ്ങാണ് സൗതാമ്പ്ടണ് ലീഡ് നൽകിയത്. ആദ്യ പകുതി ആ 1-0ന്റെ ലീഡിൽ അവസാനിപ്പിക്കാൻ എവർട്ടണായി. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി മറഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എവർട്ടൺ സമനില നേടി. ബ്രസീലിയൻ താരം റിച്ചാർലിസന്റെ വക ആയുരുന്നു എവർട്ടന്റെ ഗോൾ. 76ആം മിനുട്ടിൽ ഡൗകുറെ എവർട്ടണ് ലീഡും നൽകി. ഇവോബിയുടെ പാസിൽ നിന്നായിരുന്നു ഡൗകുറെയുടെ ഗോൾ. കളി അവസാനിക്കാൻ 9 മിനുട്ടുകൾ മാത്രം ബാക്കിയിരിക്കെ കാൾവട് ലൂയിൻ എവർട്ടന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

Previous articleവാർഡിയുടെ ഗോളിൽ ലെസ്റ്റർ വിജയം
Next articleബേർൺലിക്ക് എതിരെ ബ്രൈറ്റന്റെ തിരിച്ചു വരവ്