സീസൺ നടന്നില്ലായെങ്കിൽ നഷ്ടം 61 മില്യൺ ഡോളർ എന്ന് ബേർൺലി

- Advertisement -

കൊറോണ കാരണം ഈ സീസൺ ഉപേക്ഷിക്കേണ്ടി വന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ ഒക്കെ വലിയ സാമ്പത്തിക നഷ്ടം തന്നെ നേരിടും. സീസൺ പുനരാരംഭിച്ചില്ലാ എങ്കിൽ പ്രീമിയർ ലീഗ് ക്ലബായ ബേർൺലിക്ക് നഷ്ടം 61 മില്യൺ യൂറോ ആയിരിക്കും. ക്ലബ് തന്നെയാണ് ഈ വലിയ നഷ്ടത്തിന്റെ കണക്ക് പുറത്തു വിട്ടത്.

45മില്യൺ യൂറോ എങ്കിലും മത്സരത്തിന്റെ ടെലിക്കാസ്റ്റ് റൈറ്റിൽ മാത്രം നഷ്ടമാകും എന്ന് ക്ലബ് പറഞ്ഞു. ലീഗ് പുനരാരംഭിക്കുന്നത് അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരങ്ങളിലൂടെ ആയാൽ ക്ലബിന് നഷ്ടം തന്നെ ആയിരിക്കും നേരിടേണ്ടി വരിക. തങ്ങൾക്ക് ഇതാണ് നഷ്ടമെങ്കിൽ പ്രീമിയർ ലീഗിലെ വൻ ക്ലബുകൾക്ക് തങ്ങളെക്കാൾ ഇരട്ടി നഷ്ടമുണ്ടാകും എന്ന് ക്ലബ് സൂചന നൽകി.

Advertisement