“ഹാരി കെയ്ൻ സ്പർസ് വിടേണ്ട സമയമായി”

- Advertisement -

ടോട്ടൻഹാം സ്ട്രൈക്കറായ ഹാരി കെയ്ൻ സ്പർസ് വിട്ട് കിരീടം നേടേണ്ട ഏതെങ്കിലും ക്ലബിലേക്ക് പോകണം എന്ന് മുൻ ലിവർപൂൾ ഡിഫൻഡർ ജാമി കാരഗർ. കെയ്ൻ ക്ലബ് വിടേണ്ട സമയമാണ് ഇതെന്നും ഇപ്പോൾ ക്ലബ് വിട്ടില്ല എങ്കിൽ കെയ്ൻ നിരാശപ്പെടേണ്ടി വരും എന്നും കാരഗർ പറയുന്നു. കെയ്നിന് 27 വയസ്സാവുകയാണെന്ന് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കെയ്ൻ തന്നെ ടോട്ടൻഹാം വിടുമെന്ന് സൂചന നൽകിയിരുന്നു. ടീം മെച്ചപ്പെടുന്നില്ല എങ്കിൽ താൻ ക്ലബ് വിടും എന്നായിരുന്നു കെയ്ൻ പറഞ്ഞത്. ടോട്ടൻഹാം ഒരു കിരീടം പോലും നേടാത്തതും പോചടീനോ പോയതോടെ ക്ലബ് പിറകോട്ട് പോകുന്നതും എല്ലാം ആണ് കെയ്നിനെ ക്ലബിൽ നിന്ന് അകറ്റുന്നത്.

Advertisement