ഡച്ച് ലീഗ് ഉപേക്ഷിക്കണം എന്ന ആവശ്യവുമായി അയാക്സ് അടക്കം എട്ടു ക്ലബുകൾ

- Advertisement -

കൊറോണ വൈറസ് ബാധ രൂക്ഷമായ അവസ്ഥയിൽ ഡച്ച് ലീഗ് ഇനി ഈ സീസണിൽ നടത്തേണ്ടതില്ല എന്ന ആവശ്യവുമായി കൂടുതൽ ക്ലബുകൾ രംഗത്ത്. നേരത്തെ നിലവിലുള്ള ചാമ്പ്യന്മാരായ അയാക്സ് ആയിരുന്നു ആദ്യ ലീഗ് ഉപേക്ഷിക്കണം എന്ന ആവശ്യവുമായി വന്നത്.

ലീഗിൽ ഒന്നാമതുള്ള അയാക്സ് ഈ സീസൺ നടത്തേണ്ട എന്നും ആർക്കും കിരീടം നൽകേണ്ടതില്ല എന്നുമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ അയാക്സിന് പിന്തുണയായി അയാക്സിന്റെ അതേ പോയന്റുമായി ലീഗിൽ അയാക്സിന് ഒപ്പമുള്ള A Z ആൽക്മാറും രംഗത്തെത്തി. ലീഗ് നടത്തരുത് എന്നും അടഞ്ഞ സ്റ്റേഡിയത്തിൽ പോലും ഈ അവസരത്തിൽ കളി നടത്തുന്നത് ശരിയല്ല എന്നും ആൽക്മാർ ക്ലബ് പറഞ്ഞു.

അയാക്സ്, ആൽക്മാർ, പി എസ് വി ഐന്തോവൻ ഉൾപ്പെടെ എട്ടു ക്ലബുകളാണ് ഇപ്പോൾ ലീഗ് റദ്ദാക്കണം എന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. നേരത്തെ ബെൽജിയത്തിൽ കൊറോണ കാരണം ലീഗ് ഉപേക്ഷിച്ചിരുന്നു.

Advertisement