വിജയം വീണ്ടെടുത്ത് ബേൺലി, സൗത്താംപ്ടനോട് ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി ബേൺലി. സൗത്താംപ്ടനെ എവേ മത്സരത്തിൽ1-2 ന് മറികടന്നാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. ജയത്തോടെ 34 പോയിന്റുള്ള അവർ ലീഗിൽ പത്താം സ്ഥാനത്താണ്. 31 പോയിന്റ് ഉള്ള സൈന്റ്‌സ് 13 ആം സ്ഥാനതുമാണ്.

കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ബേൺലി കളിയിൽ ലീഡ് എടുത്തു. കോർണറിൽ നിന്ന് വെസ്റ്റ് വുഡിന്റെ ഷോട്ട് സൗത്താംപ്ടൻ ഗോളിൽ കയറുകയായിരുന്നു. ആദ്യം ബെൻ മീയുടെ ഗോളാണ് എന്ന് തോന്നിപ്പിച്ചെങ്കിലും റിപ്ലെയിൽ അത് വുഡിന്റെ ഗോളാണ് എന്ന് ഉറപ്പായി. പക്ഷെ അധികം സമയം എടുക്കാതെ തന്നെ സൗത്താംപ്ടൻ കളിയിൽ തിരികെയെത്തി. ഈ സീസണിൽ മിന്നും ഫോമിലുള്ള സ്‌ട്രൈക്കർ ഡാനി ഇങ്ങ്‌സ് ആണ് അവരെ ഒപ്പമെത്തിച്ചത്. പക്ഷെ രണ്ടാം പകുതിയിൽ ജെഫ് ഹെൻഡ്രികിന്റെ പാസ്സ് ഗോളാക്കി വൈദ്ര ബേൺലിയെ വീണ്ടും ഒപ്പമെത്തിച്ചു. 82 ആം മിനുട്ടിൽ സൗത്താംപ്ടൻ പെനാൽറ്റിക്ക് സാധ്യത തേടിയെങ്കിലും VAR പെനാൽറ്റി അനുവദിച്ചു നൽകാതെ വന്നതോടെ സൈന്റ്‌സ് തോൽവി ഉറപ്പിച്ചു.

Advertisement