ചർച്ചിൽ ബ്രദേഴ്സ് വിജയത്തോടെ നാലാം സ്ഥാനത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് വിജയം. ഇന്ന് ഗോവയിൽ വെച്ച് ഐസാളിനെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇഞ്ച്വറി ടൈമിലെ ഗോളിലായിരുന്നു ചർച്ചിലിന്റെ വിജയം. കളിയുടെ 74ആം മിനുട്ടിൽ സീസെയിലൂടെ ചർച്ചിൽ ലീഡ് എടുത്തതായിരുന്നു. പക്ഷെ 90ആം മിനുട്ടിൽ സമനില ഗോൾ നേടാൻ ഐസാളിനായി.

90ആം മിനുട്ടിൽ റാംഫംഗ്സോവ ആണ് ഐസാളിന് സമനില നേടിക്കൊടുത്തത്‌. പക്ഷെ അതിൽ ചർച്ചിൽ തളർന്നില്ല. ഫൈനൽ വിസിലിനു മുമ്പായി പ്ലാസയിലൂടെ ചർച്ചിൽ ബ്രദേഴ്സ് വിജയ ഗോൾ നേടി. ഈ ജയത്തോടെ ചർച്ചിൽ നാലാം സ്ഥാനത്തേക്ക് എത്തി. 16 പോയന്റാണ് ചർച്ചിലിനുള്ളത്.