ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും, അടുത്ത ആഴ്ച കരാർ ഒപ്പുവെക്കും

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. ഇതിനായുള്ള ചർച്ചകൾ ഒരു ധാരണയിലെത്തി എന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകൻ വരുന്നതോടെ മെച്ചപ്പെടും എന്നാണ് വിശ്വസിക്കുന്നത്‌. അതുകൊണ്ട് തന്നെ ടീമിൽ തുടരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. 2027വരെയുള്ള കരാർ ബ്രൂണോ ഒപ്പുവെക്കും.

ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ ഉടനെ പ്രഖ്യാപനം വരും. രണ്ടര വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്രൂണോ ഫെർണാണ്ടസ് അന്ന് മുതൽ യുണൈറ്റഡിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. ബ്രൂണോയുടെ വേതനം കൂട്ടികൊണ്ടുള്ള കരാർ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുക. ഇപ്പോഴുള്ള സാലറി നേരെ ഇരട്ടിയാക്കുന്നത് ആകും കരാർ.

മാഞ്ചസ്റ്ററിൽ ബ്രൂണോ എത്തിയതു മുതൽ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകളുടെ ഭാഗമായത് ബ്രൂണോ തന്നെയാണ്.