അർജന്റീനൻ ഇതിഹാസം ക്രെസ്പോ ഇനി ഖത്തർ ക്ലബ് അൽ ദുഹൈലിന്റെ പരിശീലകൻ

Newsroom

അർജന്റീനിയൻ പരിശീലകൻ ഹെർണാൻ ക്രെസ്‌പോയുമായി അൽ ദുഹൈൽ ക്ലബ് കരാർ ഒപ്പിട്ടു. എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ പുതിയ എഡിഷനിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന ടീമിനെ ഇനി ക്രെസ്പോ ആകും നയിക്കുക. ഇന്നലെ വൈകിട്ട് ദോഹയിൽ എത്തിയ ക്രെസ്പോ ഇന്ന് കരാർ ഒപ്പുവെച്ചു.

റിവർ പ്ലേറ്റ്, പാർമ, ലാസിയോ, ഇന്റർ മിലാൻ, ചെൽസി, എസി മിലാൻ, ജെനോവ ക്ലബ് എന്നീ ക്ലബുകൾക്കായി തിളങ്ങി കൊണ്ട് ലോക ഫുട്‌ബോളിൽ തന്റെ പേരെഴുതിയ താരമാണ് ക്രെസ്‌പോ. അർജന്റീനക്കായും അദ്ദേഹം തിളങ്ങി. 2020-ൽ സുഡ് അമേരിക്കാന കപ്പ് നേടിയ ഡിഫെൻസ ജസ്റ്റിക്ക ടീമിനെ നയിച്ച ക്രെസ്‌പോ ബ്രസീലിയൻ ടീമായ സാവോ പോളോയെയും പരിശീലിപ്പിച്ചിരുന്നു.